ഒട്ടും മറയക്കാത്ത മുട്ടന്‍ ചിരിയോടെ
മന്ത്രി പറയുന്നു വന്‍ ശക്തിയത്രേ ഇന്ത്യ !
നെഞ്ചില്‍ കയ്യടിച്ചും , ജയ് വിളിച്ചും മറ്റു -
പുള്ളികള്‍ ഒപ്പം ആര്‍ത്തു വിളിക്കുന്നു
പുത്തനാം കാറൊന്ന് വാങ്ങിയച്ചായനും
ഒപ്പം തലകുലുക്കി പറയുന്നു സത്വരം -
വളരുന്നു പോല്‍ ഇന്ത്യ ;വേഗത്തിലത്രേ-
പത്തു ശതമാനത്തിനപ്പുറമാണത്രെ -
ഒട്ടും ചിന്തിക്കത്തൊരാ കട്ട് പേസ്റ്റ് കാരനും,കഴുത്തില്‍ -
കയര്‍ കെട്ടി നടക്കും മാനേജരണ്ണനും
ഒട്ടുമേ സംശയമില്ലിതില് ,കട്ടായം ,
ഇന്ത്യ വളരുന്നു ,പറന്നു പറക്കുന്നു !!
പഴയൊരു സമുറായ് മുകളില്‍ കയറി ഞാന്‍ ,
പുട്ടടിക്കാനായ് തട്ട് - കടയിലെക്കെത്തവെ ,
പാതവക്കത്തതാ ,മൂക്കോലിച്ചിരിക്കും
പാതി തളര്‍ന്ന ,മൂന്നു വയസ്സുകാരന്
മുന്നില്‍ കടന്നു പോം മിന്നുന്ന ഷൂസിന്റെ-
പുത്തനാം ബ്രാണ്ടിന്റെ പേരറിയാത്തവന് , മണ്ടന്‍ !
അകലെ കാണായിടും ,ചില്ല് കൊട്ടാരത്തില്‍
വിവര സങ്കേതത്തിന് കുതിപ്പറിയാത്തവന് !
പോങ്ങിയുയര്ന്നിടും കോണ്‍ക്രീറ്റ് കാട്ടിലെ
ഇഷ്ടിക താങ്ങി തളരുന്നവന് അവന്നച്ചന് ;
കിട്ടുന്ന കൂലിയില്‍ മിച്ചം പിടിച്ചാലും
മിട്ടായി വാങ്ങുവാന്‍ കാശ് തികയാത്തവന് ..
ഡെങ്ങും ഗുനിയയും മലേറിയയും -കൂട്ട്
ചങ്ങാതിമാരായവര്‍ , അതി ഭാഗ്യവാന്മാരവര് !!
ഇന്ത്യ വളരുന്നു , മന്ത്രി പുംഗവന് വീണ്ടും
ചൊല്ലുന്നു ടി വി യില്‍ ..ആര്‍ത്തു വിളിക്കുന്നു കൂട്ടരും ..
സത്യം, ഇന്ത്യ വളരുന്നു , ചില്ല് കോട്ടകളില്‍ ,
ലേ ഓട്ടു കളില്‍ , ഹൌസിംഗ് കോളനികളില്‍,
ഇന്ത്യ വളരുന്നു സാലറി സ്ലിപ്പില്‍ ,
ഇന്ത്യ വളുരുന്നു പ്രമോഷനില്‍ ..
ഇന്ത്യ വളരുന്നു , ബാലന്‍സ് ഷീറ്റുകളില്‍ ,
പ്രോഫിറ്റ് മാര്‍ജിനില്‍ , കാഷ് ഫ്ലോയില്‍ ..
ഉണ്ടൊരു ഇന്ത്യ , നാം കാണാന്‍ മടിക്കുന്നോരിന്ത്യ -
വഴിയൊരങ്ങളില്‍ , ചാലക്കുടിലുകളില് , അഴുക്കു ചാലുകളില്‍
ജെനറല്കമ്പാര്ട്ടുമെന്റുകളില് , ഗൂട്സ് ലോറി തന് പിറകില്‍ ,
കീറിയ കരിംപടങ്ങളില് , മൂക്ക് പൊത്തും ദുര്‍ഗന്ധങ്ങളില്‍ ..
ഈ സ്വാതത്ര്യ ദിനം ഇന്യും സ്വാതത്ര്യം കിട്ടാത്ത ആ ഇന്ത്യക്കായി ഞാന്‍ സമര്‍പ്പിക്കുന്നു !!!
PS: ഇന്ത്യക്ക് സ്വാതത്ര്യം കിട്ടിയിട്ട് എത്ര വര്‍ഷം ആയിന്നാ പറഞ്ഞെ..? ഈ സ്വാതത്ര്യം സ്വാതത്ര്യം എന്ന് പറഞ്ഞാം എങ്ങനെ ഇരിക്കും സാറന്മാരെ ..വലിയ പുടിയില്ല ...കേട്ടാ ...!!!
കടപ്പാട് സുഗതകുകാരിട്ടീച്ചര്ക്ക് .. ഏതാണ്ട് ഇത് പോലെ ഒരു കവിത ടീച്ചര്‍ ചെല്ലുന്നത് അവ്യക്തമായെങ്കിലും ഓര്‍മയുണ്ട് ..ആശയവും പല വാക്കുകളും ടീച്ചറുടെതാണെന്ന കടപ്പാടും ഇവിട കുറിക്കുന്നു ..നന്ദി !