Friday, February 3, 2012

ഇപ്പൊ കിട്ടു ആരായി..!!


കിട്ടുവും മിനിയും കൂടി സ്കൂളില്‍ പോകുന്ന കാലം ..ഒരു ദിവസം:

അന്നാണ് കിട്ടു ശ്രദ്ധിച്ചത് ,മിനിയുടെ കയ്യില്‍ നല്ല ചുവന്ന ലേബല്‍ ഒട്ടിച്ച സ്ലേറ്റു പെന്‍സില്‍ രണ്ടെണ്ണം . ഇന്നലെയാണ് അവളുടെ അമ്മാവന്‍ ഗള്‍ഫില്‍ നിന്നും വന്നത് . അമ്മാവന്‍ അവള്‍ക്കു സമ്മാനം കൊടുതതാകാം ..

കിട്ടുവിന്റെ പെന്‍സില്‍ ആണെന്ന്കില്‍ ആകെ എഴുതി തീരാറായി ..ഒരു ഭംഗിയുമില്ല .

" അതില്‍ ഒരെണ്ണം എനിക്ക് തരോ..."

" ഇല്ല തരൂല്ല .. ഇതെന്റെയാ ...."

" നിനക്ക് രണ്ടെണ്ണം ഇല്ലേ .. എന്റേത് ഇപ്പൊ തീരും . ഒന്നെനിക്ക് താ അച്ഛന്‍ നാളെ വരുമ്പോള്‍ ഒരെണ്ണം പകരം വാങ്ങി തരാം "

" ഇല്ല തരൂല്ല ... ഇതേ ഞാന്‍ കൊല്ലപ്പരീക്ഷ എഴുതാന്‍ വേണ്ടി മാറ്റി വച്ചിരിക്കുന്നതാ "

" അപ്പൊ ..ഞാന്‍ ഇന്നാളു മിട്ടായി വാങ്ങിച്ചപ്പോ നിനക്ക് രണ്ടെണ്ണം തന്നതോ ...."

" അത് ഇന്നാളല്ലേ.. വേണമെകില്‍ .എന്റെലുള്ള പഴയ പെന്‍സില്‍ കഷണം തരാം.. . ഇത് ഞാന്‍ തരൂല്ല ..തരൂല്ല ..തരൂല്ല ..ആദ്യായിട്ട എന്റേല്‍ ഇത്രേം പെന്‍സില്‍ ഒന്നിച്ചു വന്നെ. കണ്ടിട്ട് കൊതി തീര്‍ന്നിട്ട് പോലൂല്ല!! അപ്പോഴാ !!! ..തരൂല്ല ..തരൂല്ല"

കിട്ടുവിനു കരച്ചില്‍ വന്നു ...അവന്‍ മുഖം വീര്‍പ്പിച്ചു നടക്കാന്‍ തുടങ്ങി ..
കിട്ടു പെണങ്ങുന്നത് കണ്ടപ്പോ മിനി അല്പം അലിഞ്ഞു ..

"ഉം ...ഇന്നാ ..ഒരെണ്ണം .പിടിക്കാന്‍ തരാം .. സ്കൂളില്‍ എത്തുമ്പോള്‍ തിരിച്ചു തരോ .."
" ഉം .."
"വെറുതെ പറ്റില്ല , ആദ്യം പത്തു ഏത്തം ഇടണം , പിന്നെ ഞാന്‍ പറയുന്നതൊക്കെ മിണ്ടാതെ കേള്‍ക്കണം .."
"ഉം .."

"കിട്ടു ശപ്പന്‍ . കൊരങ്ങന്‍ , കോമാളി ..ജോക്കര്‍ .. പോഴന്‍ ..മടയന്‍.. സമ്മതിച്ചോ ..?"
"സമ്മതിച്ചു "
"കിട്ടു പോഴന്‍ ..മടയന്‍..എല്ലാവരും കിട്ടുനെ പറ്റിക്കും , സമ്മതിച്ചോ ..?"
"സമ്മതിച്ചു "
"ആ ഇനി എത്തമിട് .."

"ഒന്നേ "
"രണ്ടേ .."
"മൂന്നേ "
............
............
............
"ഉം മതി .. ദാ ഒരു പെന്‍സില്‍.. ചീതയാക്കരുത് .. എനിക്ക് തരിച്ചു വേണം .. !"

അത് കണ്ടു കിട്ടുവിന്റെ കൂട്ടുകാരന്‍ ദാമു ആ വഴി വന്നു . സ്കൂളില്‍ എത്തി മിനി പോയപ്പോള്‍ , ദാമു ചോദിച്ചു നീയെന്തിനാടാ ഏതാമിടാന്‍ പോയെ ..

കിട്ടു ദാമുവിനെ നോക്കി കണ്ണിറുക്കി " അത് കിട്ടുവിന്റെ ഒരു നമ്പര്‍ അല്ലേ ദാമു .."

വഴിയെ പോയ മുത്തശ്ശി പറഞ്ഞു "കാലം പോയ പോക്കെ !, കുട്ടികള്‍ക്കൊന്നും
നേരും സത്യം ഒന്നും ഇല്ലാലോ.ആരെയാ വിശ്വസിക്യാ "
----------------------------------------------------------------------------------------
കഥാ സാരം : ഇപ്പൊ കിട്ടു ആരായി ..!  മിനി ആരായി ..!