"ഡോ, ആ രംഭ ഇനേം എണീറ്റില്ലേ ..?"
"ഇല്ല സാര്‍ അകത്തു നിന്നും കൂര്‍ക്കം വലിക്കുനുണ്ട് ..ഇന്നലെ രാത്രി സിനിമാറ്റിക് ഡാന്‍സ് ഒരെണ്ണം കഴിഞ്ഞല്ലേ ഒള്ളൂ ..അതിന്ടെ ക്ഷീണാ ..
"എന്നാല്‍ താനാ മേനകയെ വിളിക്കൂ ഹേ..ഒന്ന് വീശിത്തരാന്‍ ..എന്തോരുഷ്ണാ..!ഹോ ..! രാവിലെ തന്നെ ഈ പവര്‍ കട്ടേ .."
"ശരി സാര്‍ , പറഞ്ഞിട്ടുണ്ട്.."
"ആട്ടെ, ഇന്നാരെന്കിലും വിളിച്ചിരുന്നോ..."
"ഉവ്വ് സാര്‍, കാലത്ത് തന്നെ ആ കേരള ദേശത്തെ പയ്യന്‍ വിളിച്ചിരുന്നു ..."
"എന്താ കാര്യം ...?"
"അവന്റെ ഒരു പരീക്ഷയാണ് ..സാറ് അപ്പൊ നന്നായി അനുഗ്രഹിക്കണം, ചെലവ് ചെയ്യാം , എന്നൊക്കെ പറഞ്ഞു.."
"അതിനെന്താ..അതിനല്ലെടോ ഞാനീ ഫുള്‍ ടൈം ഇവിടിങ്ങനെ ഇരിക്കിനത് ...അവന്റെ ചെലവ് ചെയ്യലൊക്കെ കണക്കു തന്നെ -പാലം കടന്നാലൊ കൂരായണാ അത്ര തന്നെ ..ന്തായാലും നന്നായി വരട്ടെ .."
ക്ണീം ,ക്ണീം ......ക്ണീം ..ക്ണീം
"ഹലോ ..ദേവലോകം അനുഗ്രഹം ദിപ്പാര്ടുമെണ്ട് ..."
"എഹ്..? എന്താ ? വേണ്ടാന്നോ... മാറ്റെണംന്നോ .?. അങ്ങനൊരു സമ്പ്രദായം ഇല്ലാലോ , പക്ഷെ നോക്കട്ടെ ,ങാ , പറഞ്ഞു നോക്കാം ..വച്ചോളൂ .."
ഠിം ! ഫോണ്‍ ക്രാടിലേക്ക് ...
"സാര്‍ , അവനാ , കാലത്ത് വിളിച്ചവന്‍ , ഒരു ചെയിഞ്ഞു റിക്വസ്റ്റ് "
" എഹ്. എന്തൂട്ടാ അത്..."
"അല്ല സാര്‍ , അവനു കാലത്ത് കൊടുത്ത അനുഗ്രഹം ഇപ്പൊ വേണ്ടാന്നു , മാറ്റി കൊടുക്കനോം ന്നു .."
"ഇവിടെ ആ പരിപാടി ഒന്നും ഇല്ല എന്ന് പറഞ്ഞോളൂ ..കൊടുത്ത സാധങ്ങള്‍ മാറ്റി ക്കൊടുക്കൂലാന്നു ..അല്ലെങ്കിലോ നമുക്ക് സമയമില്ല പിന്നാ.."
" അല്ല സാര്‍ , ന്നമുക്കൊരു ചാന്‍സ് കൊടുത്തു നോക്കാം , പയ്യനല്ലേ.."
"ആണോ , താന്‍ സോഫ്ടാ , ഉഉം! ..ശരി!..എന്താ പുതിയ അപേക്ഷ ..?"
" അവന്‍ പോണ ബസ് ഇടയ്ക്കു വച്ച് കട്ടപ്പുറത്താക്കണംന്നു , ... ഏതോ കൊച്ചിനെ വളക്കാനുള്ള പരിപാടിയാണ് "
" ആയ് !! താനിതിനൊക്കെ കൂട്ട് നിക്കാ..? കഷ്ടം! എന്നൊക്കൊണ്ട് പറ്റില്ല "
"അല്ല സാര്‍ , പയ്യനല്ലേ ഒരു ചാന്‍സ് കൊടുത്താല്‍ എന്താ ..ഈ പ്രായതിലല്ലേ ഇതൊക്കെ നടക്കൂ .."
" ഉം.. താന്‍ ഈയിടെ വളരെ റൊമാന്റിക് ആകുന്നുണ്ട് .. ഇനി ഇവിടെ ഞാനില്ലതപ്പോ , താന്‍ അവിടെയും ഇവിടെയും പോലും നോക്കാന്‍ പാടില്ല "
"ഇല്ല സാര്‍ , നോക്കില്ല സാര്‍. "
" ഉം ... , അപ്പൊ രാവിലെ കൊടുത്ത അനുഗ്രഹം എന്ത് ചെയ്യണമെന്ന അവന്‍ പറയുന്നേ..?"
"അത് , പിന്നെ എപ്പോഴെക്കെങ്ങിലും , ഒന്ന് അഡജസ്റ്റ് ചെയ്തു കൊടുത്താല്‍ മതീന്നാ , ലവന്‍ പറെണേ .."
" എന്നാ ശരി , പറഞ്ഞ പോലെ ആയിക്കോട്ടെ . നമ്മളായിട്ടു പിള്ളേരുടെ പൂതി തീര്തില്ലന്നു വേണ്ട.."
"അതന്നെ സാര്‍ "
------------------------------------------------------------------------------------------------------------
ക്ണീം ....ക്ണീം .ക്ണീം ........ക്ണീം ..
"ആരാടോ..."
"ഒരു പെന്കൊച്ചാണ് സാര്‍ , നേരത്തെ വിളിച്ചവന്‍ പോകുന്ന ബസിലെയാ.."
"എന്താ കാര്യം..എന്തെങ്കിലും പ്രശ്നം...?"
"ഇല്ല സാര്‍ വിചാരിക്കുന അത്രയും ഇല്ല"
"ഞാന്‍ എന്തോന്ന് വിച്ചരിചെന്നടോ താന്‍ പറയുന്നേ ..?""
"അല്ല ഞാന്‍ ഒന്നും..."
"വിട് , എന്നിട്ട് എന്താ കാര്യം ..?"
"ഒരുത്തന്‍ കുറെ നേരായി ഒരേ നോട്ടം ആണെന്നും , ശല്യം ആണെന്നും ഒക്കെ ..വണ്ടി പഞ്ഞരായത്രേ ..എത്രയും പെട്ടെന്ന് ബങ്ങലൂരില്‍ എത്തണംന്നു "
" മം.. അപ്പ അതാണ് കാര്യം .. അവന്‍ വേല തുടങ്ങി ...ഞാന്‍ അപ്പോഴേ പറഞ്ഞതാല്ലെടോ..."
" അല്ല സാര്‍, പിള്ളേരാകുമ്പോ .."
" താന്‍ കണ കുണ പറയണ്ട .. കുട്ടിക്ക് അനുഗ്രഹം കൊടുത്തോളൂ ..ഒപ്പം സ്റെപ്പിനി പെട്ടെന്ന് മാറ്റാന്‍ , ബസിലെ കിളിയ്ടെ തലയിലോട്ടു ഒരു ടെലെപതിക് മെസ്സേജ് കൊടുത്തോളൂ "
"ശരി സാര്‍ . കിളി ഇറങ്ങിക്കഴിഞ്ഞു ..അവന ആള് പുലിയാ .പെട്ടെന്ന് ചെയ്തോളും .."
" ഓക്കേ , ഡോ , നമുക്ക് ഈ വിദ്വാനെ ഇങ്ങനെ വിട്ടാല്‍ പറ്റില്ലാലോ .."
"ആരെ , പയ്യനെ..?"
"അതന്നെ , ഗടിക്കിട്ടൊരു പണി കൊടുക്കണം എന്ന് നാം വിചാരിക്യ .."
"അതിനു സാര്‍ ,പണി കിട്ടനാണല്ലോ അവന്‍ ബാങ്ങലൂര്‍ക്ക് പോണേ.."
"ആ പണിയല്ലഡോ ..ഇയാലെക്കൊന്ടു ഞാന്‍ തോറ്റു ..തന്നെ ഞാന്‍ ഡിസ്മിസ് ചെയ്യും '
" ഓ, അവനു ഒരു ഡോസ് കൊടുക്കനോമ്ന്നു .."
" അതന്നെടോ "
" സാര്‍ പറഞ്ഞാ മതി .."
"ഉം ..ആലോചിച്ചോട്ടെ..,മ്ഹാ.!. താന്‍ ആ പ്രോജക്റ്റ് പ്ലാനോന്നെടുത്തു നോക്യേ..ആരാ ആ കൊച്ചിനെ പിക്ക് അപ്പ് ചെയ്യാന്‍ വരുന്നെന്നു .."
"അത് ആ കുട്ടിയുടെ , ഏഴാം ക്ലാസിലുള്ള അനിയന്‍ .."
"അത് കാന്‍സല്‍ ചെയ്തോളൂ ..പകരം ,അവളുടെ എക്സ് മിലിട്ടറി തന്തപ്പിടിയെ ആ പണി ഏല്‍പ്പിച്ചോളൂ .."
"അത് വേണോ സാര്‍ , പയ്യന്‍ പാവമാണ് , പ്രായത്തിന്റെ ഒരു അസ്കിസ്ത്യത അല്ലതത്തെ വേറെ കുഴപ്പമൊന്നും ...തന്തപ്പിടിയാനെങ്കില്‍ ഘടാഘടിയനും "
"താന്‍ കൂടുതല്‍ ഒന്നും പറയണ്ട , പറഞ്ഞതാങ്ങു കേട്ടാ മതി..."
"ശരി..സാര്‍ "
----------------------------------------------------------------------------------------------------------
ക്ണീം .......ക്ണീം....... ക്ണീം........ ക്ണീം
"സാര്‍ , വീണ്ടും ലവന്‍ "
" പണി കിട്ടിക്കാണും , എവിടെന്നാ..."
"ആംബുലന്‍സില്‍ നിന്നാ . ഒരു കാലിന്റെ എല്ല് സൂപ്പായെന്നു ..."
" എങ്ങനുന്ടെടോ എന്റെ ഐഡിയാ. ആന്‍ ഐഡിയ കണ്‍ ചെയിഞ്ഞു യുവര്‍ ലൈഫ് എന്നാണ് ..അവന്റെ ലയിഫ് ഇപ്പം ചെയിഞ്ച് ആയി "
"സാര്‍ , എത്രയും പെട്ടെന്ന് ആശുപത്രി എത്തിക്കിട്ടനോന്നാ ...അവനെ അപേക്ഷാ.."
"പണി കൊടുത്ത നിലക്ക് .. ന്റെ മനസ്സ് അലിഞ്ഞിരിക്ക്ണ് .. പെട്ടെന്നന്നെ അവനെ ആശുപത്രിക്ക് എടുത്തോളൂ .. ആ ട്രാഫിക് ബ്ലോക്കൊക്കെ ഒഴിവാക്കി കൊടുത്തോളൂ ..പയ്യനല്ലേ, പാവം!ഒന്നുമില്ലെങ്കിലും വായ് നോക്കാനെങ്കിലും നമ്മള്‍ ഇരിക്കുന്നെടതിക്ക് സ്ഥിരം വരുന്നവന്‍ അല്ലെ !"
"ശരി സാര്‍ , പറഞ്ഞ പോലെ ..സാര്‍ മഹാ മനസ്കന്‍ തന്നെ "
" ശരി ഞാന്‍ ഡിന്നര്‍ കഴിഞ്ഞു വരാം , താന്‍ ഇവിടത്തന്നെ ഇരുന്നോളൂ.. ഡിന്നര്‍ ഒന്നും കഴിക്കേണ്ട കേട്ടോ..അല്ലെങ്ങ തന്റെ അപ്രൈസല്‍ ഞാന്‍ ശരിയാക്കും "
"ശരി സാര്‍ .. എനിക്കറിയാം സാര്‍ "
----------------------------------------------------------------------------------------------------------
"എഹും .. .. നല്ല ഊണ് , വയറു നിരഞേര്ക്കുണു ...ഇനിയിപ്പോ ഒറങ്ങിയാല്‍ മതി...ഉം .. എതെകിലും പുതിയ കാള്‍ ..?
" അവന്‍ പിന്നേം വിളിച്ചിരുന്നു സാര്‍ "
" എന്താ , ആശുപത്രീന് അസുഖം എത്രയും പെട്ടെന്ന് ഭേദാക്കണം എന്ന് പറയാന്‍ ആയിരിക്കും ..അവന്‍ ഒരു പാഠം പടിചീര്‍ക്കുണ്...ഹാവൂ! ,ഒരുത്തന്‍ നന്നായി "
"അല്ല സാര്‍ ..അതിനല്ല സാര്‍ അവന്‍ വിളിച്ചത് !"
"അല്ലെ! ..? പിന്നെ ..?
" അവന്റെ അസുഖം ഒരു മാസം കഴിഞ്ഞു ഭേദായ മതീന്ന് സാര്‍ .."
"എഹ്..!..അതെന്താടോ അങ്ങനെ.. കുറ്റബോധാമായിരിക്കും പാവം! "
" അല്ല സാര്‍ "
"പിന്നെ..?"
" ആശുപത്രിയില്‍ ഒരു പുതിയ നഴ്സ് ജോലിക്ക് കേറിയിട്ടുണ്ട് സാര്‍ .."
" ഏഭ്യന്‍..."
"അതെ സാര്‍ .."
"ശുംഭന്‍.."
"അതെ സാര്‍ "
"വഷളന്‍.."
"അതെ സാര്‍ .."
Saturday, May 21, 2011
Thursday, May 12, 2011
അനുഗ്രഹം !
ക്ണീം ..ക്ണീം ...............ക്ണീം ..ക്ണീം ....
"തനെന്തുട്ടടോ അവടെ ചെയ്യണത്..ആ ഫോണ അടിക്കനത് കേക്കനില്ലേ..ഒന്നെടുക്കടോ..."
"സോറി , സര്‍ , ഇവിടെ ഫയല് തപ്പുഅവാര്‍ന്നു ...ഇപ്പൊ എടുത്തേക്കാം ...ഹെലോ ദിസ് ഈസ് ദേവലോകം ......."
"ചേട്ടാ , ഇത് അമേരിക്കെന്നന്നു .. ഒരു അനുഗ്രഹം വേണമായിരുന്നു ..."
" സാറ് ഇപ്പൊ അല്പം ബിസിയാ , പറഞ്ഞു നോക്കാം , എന്താ ആവശ്യം...?"
"ചേട്ടാ, ഇവിടെ ഞങളുടെ ഒരു കമ്പനി പൂട്ടാന്‍ പോകാന് ..എന്റെ ജോലി പോകരുത്.. ഒന്നനുഗ്രഹിക്കാന്‍ പറയണം ..."
"ആ ശരി, പറഞ്ഞു നോക്കാം, ഒരപ്പോന്നും പറയാന്‍ പറ്റില്ല "
"ശരി ചേട്ടാ , എന്നാ വെക്കട്ടെ...",
"ആ ശരി , വച്ചോ.."
ഠിം! ഫോണ്‍ ക്രാഡിലില്‍ വീണു .
"അല്ല അതരാടോ..?"
"അമേരിക്കെന്നാ ..."
" ഉഉം , എന്താ കാര്യം,,,?"
"ഒരു ജോലിക്കര്യാ... അങ്ങേരുടെ ജോലി പോവാന്‍ പൂവാണ് . പോവാതിരിക്കാന്‍ അനുഗ്രഹിക്കണം ന്ന് "
" അതിനെന്താ.. ആവാല്ലോ... "
"അത് വേണോ..?
"അതെന്താടോ തനിക്കൊരു സംശയം ..നമ്മുടെ അനുഗ്രഹം ഫലം ചെയ്യില്ലന്നുണ്ടോ ..?"
"അതല്ല സാര്‍ "
"പിന്നെന്താടോ..?'
"അല്ല സാര്‍ ഇന്ന് കാലത്ത് നമ്മള്‍ മറ്റേ ചങ്ങാതിക്ക് അനുഗ്രഹം കൊടുത്തെ ഉള്ളൂ .."
"ആര്‍ക്കാടോ..? എനിക്ക് അത്രയ്ക്ക് ഓര്മ കിട്ടുണില്ല"
"ആ ഇന്ത്യക്കാരന്‍ ചെക്കനെന്നേ .. അവനു ഒരു ജോലി അഭിമുഖത്തിനു പോനുന്ടെന്നും.. അത് ശരിക്കാക്കി കൊടുക്കനോമ്ന്നും പറഞ്ഞു ഒരു അപ്പ്ലികശന്‍ തന്നാരുന്നു .."
"ഓ ഓ പിടികിട്ടി, അത് നമ്മള്‍ പ്രോസസ് ചെയ്താല്ലോ .. അനുഗ്രഹം കൊടുക്കാന്‍ നമ്മള്‍ എഗ്രീ ചെയ്തതാണല്ലോ .. പക്ഷേ അതും ഇതും തമ്മില്‍ ....?"
"ശരിയാകില്ല സാര്‍ , ഒരാള്‍ക്ക് കൊടുത്താല്‍ മറ്റേ ആള്‍ക്ക് അനുഗ്രഹം കൊടുക്കാന്‍ പറ്റില്ല "
"അതെന്താടോ അങ്ങനെ ..? നമ്മള്‍ എത്ര പേര്‍ക്ക് ജോലിക്കായി അനുഗ്രഹം കൊടുക്കുന്നു ..ഇതിലെന്താ ഒരു പുതുമ ..?"
"അല്ല സാര്‍ , ആ അമേര്ക്കാകരന്റെ കമ്പനി പൂട്ടിയിട്ടാണ് സാര്‍ ഇന്തയില്‍ അവര് വേറെ കമ്പനി തോടങ്ങുനത് .. ഒരു പുത് യ ഏര്‍പ്പാടാ സാര്‍ ..പണ്ടെങ്ങും കേട്ടിട്ടിലാത്ത ഒരു എടപാടാ.."
"ഓഹോ അങ്ങനേം ഇണ്ടോ ഒരു സംഭവം..? അവടെ ജോലി പോയാല്‍ ഇവിടെ കിട്ടും , അവടെ പോയില്ലെങ്ങില്‍ ഇവിടെ തരാവില്ല , ഇത് വല്ലാത്തൊരു കഷ്ടം തന്നെ ആണേ.., ഇനി ഇപ്പൊ നമ്മള്‍ എന്താ ചെയ്യാ.. നമ്മുടെ വാക്കിന് വെല ഇല്ലന്ടവോലോ ..കഷ്ടം തന്നെ ..'
"തത്കാലം , നമുക്ക് ഈ അമേരിക്കകാരന്റെ അപേക്ഷ എന്തെങ്ങിലും കാരണം പറഞ്ഞു ഒഴിവാക്കാം , സാര്‍ വേറെ മാര്‍ഗ്ഗല്ല മുഖം രക്ഷിക്കാന്‍ .."
"എന്നാ പിന്നെ അങ്ങനെ തന്നെ ചെയ്യാ ,, നമ്മളെ കൊഴപ്പതിലക്കാന്‍ ഓരോരോ പുതിയ പരിപാടികലേ.. എന്താടോ ഈ ജോലിക്ക് പറയണ പേര് ..?"
"അത് എന്താണ്ട് , വിവര സാങ്കേതിക വിദ്യ എന്നോ ഒക്കെ ആണ് വിളിപ്പേര് ..കഴുത്തില് എന്തെക്കെയോ കെട്ടി നടക്കുന്ന സംഭവാണ് , നമ്മക്ക് ശരിക്കും പിടി കിട്ടീട്ടില്ല "
"കഴുത്തില്‍ എന്തെകിലും ഉണ്ടെങ്കില്‍ കയറായിരിക്കും, നമ്മള്‍ കാളകളെ അങ്ങനെയാണല്ലോ പണി എടുപ്പിക്കരുള്ളത് ...ഇന്യിപ്പോ വന്നു വന്നു ഇപ്പൊ നമ്മുടെ ജോലിയും ഇവന്മാര് അടിച്ചു മറ്റോ ആവോ.. നാളെ മുതല്‍ കാവലിനു ഒരു നാലാളെ കൂടുതല്‍ വച്ചോളൂ ..കേട്ടോ.."

Wednesday, May 11, 2011
എന്റെ ഈശ്വരാ ..!
"നന്നായി വരും.. ശരിക്കും പ്രാര്തിച്ചോ.. നീ ഒറ്റ പ്രതീക്ഷയാ ..ദൈവം അനുഗ്രഹിക്കും.."
"ഉവ്വംമ്മേ .. അമ്പലത്തില്‍ പോയി തോഴുതിട്ടേ ബസ്സിലെക്കുള്ളൂ..."
വീട്ടിന്നെരങ്ങുമ്പോ മനസ്സിലോര്‍ത്തു "ഈശ്വരാ..പഠിച്ചതൊക്കെ ഓര്മ ഇന്ടാവണെ ... " "എട്ടാമത്തെ തവണയാ ബാങ്ങലൂര്‍ക്ക് .. ഒരു ജോലി എങ്ങനെയെങ്ങിലും...".. പാവം അമ്മ എത്രയായി പ്രതീക്ഷിക്കുണ്.. "ഈശ്വരാ .........."
ബസ്സ് പുറപ്പെടാന്‍ അല്പം താമസം .. ആകെ ടെന്‍ഷന്‍ .. കാലത്ത് ബങ്ങലൂര് എത്തിയില്ലെങ്ങില്‍ പരീക്ഷ സമയം കഴിയും .. ഈ നശിച്ച ബസ്സ് എപ്പഴും ഇങ്ങനന്യാ , ഒരു ആവശ്യം ഒള്ള സമയത്ത് സമയത്തിന് ഓടില്ല ...ഭാഗ്യം , ഡ്രൈവര്‍ കയറുന്നുണ്ട്.. ദൈവം കാത്തു ..! "ഈശ്വരാ..."
സീറ്റ് നമ്പര്‍ 11 , കൊള്ളാം ! അടുത്തെ സീറ്റില്‍ ആരുല്യ .. അടുത്തെ പിക്ക് അപ്പ് വരെ സുഖമായി ഇരിക്കാം.. ആ ബുക്ക് എടുത്തു ഒന്ന് നോക്കട്ടെ ..ഇപ്രാവശ്യം ജോലി വാങ്ങിച്ചിട്ടുള്ള കാര്യംള്ളൂ ..അമ്മയോട് വാക്ക് കൊടുതതതാണ് ... മനസ്സിരുത്തി തന്നെ വായിച്ചേക്കാം ..
.....................................................................................................................
ദാ..അടുത്ത പിക്ക് അപ്പ് എത്തിയല്ലോ .. അല്ല! ഇപ്പൊ കേറിയ ആ കുട്ടി എന്തിനാ എന്റെ അടുത്തേക്ക് വരുനത് ...ഇങ്ങോട്ട് നോക്കി തന്യാ വരുനത് .. സത്യമായും ഞാന്‍ ഒന്നും ചെയ്തിട്ടില്ല ..ഞാന്‍ ആ ടായിപ്പോന്നും അല്ലെ ..അല്ല .. "ഈശ്വരാ ..പ്രശ്നാവോ ..?" .. ഇനി പണ്ടെങ്ങാനും ....വല്ലതും ....
"സീറ്റ് നമ്പര്‍ 12 ഇതല്ലേ..?" ഓ ..! സീറ്റ് !!! അത് ശരി..!.. ഹാവൂ ..! വേറെ പ്രശ്നം ഒന്നുല്ല ..ഞാന്‍ വിചാരിച്ചു ..ഛെ ! " അതെ .. അ ..തെ .......... സീറ്റ് ഇത്തന്നെ ...." ഇനി ഇപ്പൊ 12 അല്ലെങ്കില്‍ തന്നെ 12 ആക്കാവുന്നതേ ഉള്ളൂ ..
ബസ്സ് എടുക്കാന്‍ തുടങ്ങി ... പഠിച്ചതൊന്നും ശരിക്കൊര്‍മ വരുനില്ലല്ലോ ...."ഈശ്വരാ ..........."
സമയം ഏറെ രാവായി ..ചാറ്റല്‍ മഴ പൊടിയുന്നുണ്ട് . . എതിരെ വരുന്ന വാഹനഗളുടെ ഹെഡ് ലിയിറ്റ് ഇടയ്ക്കു മഴയിലൂടെ പതുക്കെ അകത്തേക്ക് എത്തി നോക്കും .. പിന്നെ വീണ്ടും അരണ്ട വെളിച്ചം മാത്രം ..ഓരോ ലോറി വരുമ്പോഴും കണ്ണ് കോങ്കണാകും; ഒരു ഗ്ലിമ്സു ! അത് മതി ..! .ഞാന്‍ ആ ലോരിയാ നോക്കുന്നതെന്നേ ..അല്ലാതെ പിന്നെ.. ലോറിക്കൊക്കെ എന്താ ഒരു ഭംഗി ...ആയ്..!
കഷ്ടം !വെറും ആര് മണിക്കൂര്‍ കഴിഞ്ഞാല്‍ ബാംഗ്ലൂര്‍ എത്തും... ! ഡ്രൈവര്‍ ആണെങ്ങില്‍ കത്തിച്ചാ വിടുന്നെ..ഈ ചങ്ങാതിക്ക് ഒന്ന് പതുക്കെ വിട്ടൂടെ ...ഈ വണ്ടി ഒന്ന് പഞ്ഞരായെങ്കില്‍ ..!!!" എന്റെ ഈശ്വരാ."....."പ്ലീസ് ഒന്ന് വിളി കേക്കൂ ....." .പരീക്ഷ അടുത്ത തവണേം എഴുതാല്ലോ ...പക്ഷെ ....
അമ്മേ, സോറി ട്ടാ !ഈ ഒരു തവണ കൂടി ! എന്റെ ഈശ്വരാ ..ഒരു ട്രാഫിക് ജാം എവിട്യെങ്ങിലും ഒന്ന് റെഡിയാക്കി വക്കണേ പ്ലീസ് ...!

Tuesday, May 10, 2011
അത് നീയോ..!
ഞാനുരങ്ങിയപ്പോള്‍ മയില്‍പീലി കൊണ്ടാരോ എന്‍ കവിളില്‍ തലോടി ...
അത് നിന്‍ കണ്പീലി എന്ന് ഞാന്‍ അറിഞ്ഞില്ല ..
ഞാരുരങ്ങിയപ്പോള്‍ ഒരു തുഷര കാണാം എന്റെ ചുണ്ടില്‍ വീണു ..
അത് നിന്റെ സ്നേഹതിന്ടെ തുള്ളിയെന്നു ഞാനറിഞ്ഞില്ല
ഞാനുരങ്ങിയപ്പോള്‍ സുഗന്ധിയായ മലര്‍ വല്ലികള്‍ എന്നെ തൊട്ടു നോക്കി
അത് നിന്ടെ അളകങ്ങള്‍ ആണെന്ന് ഞാന്‍ അറിഞ്ഞില്ല
ഞാനുരങ്ങിയപ്പോള്‍ ഇളം കാറ്റിന്റെ മരമരം ഞാന്‍ കേട്ടു
അത് നിന്ടെ ആത്മാവാണെന്നു ഞാന്‍ അറിഞ്ഞില്ല .
ഞാന്‍ ഉണര്‍ന്നപ്പോള്‍..നീ പോയിരുന്നു ...
മനസ്സിന്‍ ജനാലയില്‍ നിന്‍ നിഴല്‍ ചിത്രം മാത്രം ...

Subscribe to:
Comments (Atom)