"ഡോ, ആ രംഭ ഇനേം എണീറ്റില്ലേ ..?"
"ഇല്ല സാര്‍ അകത്തു നിന്നും കൂര്‍ക്കം വലിക്കുനുണ്ട് ..ഇന്നലെ രാത്രി സിനിമാറ്റിക് ഡാന്‍സ് ഒരെണ്ണം കഴിഞ്ഞല്ലേ ഒള്ളൂ ..അതിന്ടെ ക്ഷീണാ ..
"എന്നാല്‍ താനാ മേനകയെ വിളിക്കൂ ഹേ..ഒന്ന് വീശിത്തരാന്‍ ..എന്തോരുഷ്ണാ..!ഹോ ..! രാവിലെ തന്നെ ഈ പവര്‍ കട്ടേ .."
"ശരി സാര്‍ , പറഞ്ഞിട്ടുണ്ട്.."
"ആട്ടെ, ഇന്നാരെന്കിലും വിളിച്ചിരുന്നോ..."
"ഉവ്വ് സാര്‍, കാലത്ത് തന്നെ ആ കേരള ദേശത്തെ പയ്യന്‍ വിളിച്ചിരുന്നു ..."
"എന്താ കാര്യം ...?"
"അവന്റെ ഒരു പരീക്ഷയാണ് ..സാറ് അപ്പൊ നന്നായി അനുഗ്രഹിക്കണം, ചെലവ് ചെയ്യാം , എന്നൊക്കെ പറഞ്ഞു.."
"അതിനെന്താ..അതിനല്ലെടോ ഞാനീ ഫുള്‍ ടൈം ഇവിടിങ്ങനെ ഇരിക്കിനത് ...അവന്റെ ചെലവ് ചെയ്യലൊക്കെ കണക്കു തന്നെ -പാലം കടന്നാലൊ കൂരായണാ അത്ര തന്നെ ..ന്തായാലും നന്നായി വരട്ടെ .."
ക്ണീം ,ക്ണീം ......ക്ണീം ..ക്ണീം
"ഹലോ ..ദേവലോകം അനുഗ്രഹം ദിപ്പാര്ടുമെണ്ട് ..."
"എഹ്..? എന്താ ? വേണ്ടാന്നോ... മാറ്റെണംന്നോ .?. അങ്ങനൊരു സമ്പ്രദായം ഇല്ലാലോ , പക്ഷെ നോക്കട്ടെ ,ങാ , പറഞ്ഞു നോക്കാം ..വച്ചോളൂ .."
ഠിം ! ഫോണ്‍ ക്രാടിലേക്ക് ...
"സാര്‍ , അവനാ , കാലത്ത് വിളിച്ചവന്‍ , ഒരു ചെയിഞ്ഞു റിക്വസ്റ്റ് "
" എഹ്. എന്തൂട്ടാ അത്..."
"അല്ല സാര്‍ , അവനു കാലത്ത് കൊടുത്ത അനുഗ്രഹം ഇപ്പൊ വേണ്ടാന്നു , മാറ്റി കൊടുക്കനോം ന്നു .."
"ഇവിടെ ആ പരിപാടി ഒന്നും ഇല്ല എന്ന് പറഞ്ഞോളൂ ..കൊടുത്ത സാധങ്ങള്‍ മാറ്റി ക്കൊടുക്കൂലാന്നു ..അല്ലെങ്കിലോ നമുക്ക് സമയമില്ല പിന്നാ.."
" അല്ല സാര്‍ , ന്നമുക്കൊരു ചാന്‍സ് കൊടുത്തു നോക്കാം , പയ്യനല്ലേ.."
"ആണോ , താന്‍ സോഫ്ടാ , ഉഉം! ..ശരി!..എന്താ പുതിയ അപേക്ഷ ..?"
" അവന്‍ പോണ ബസ് ഇടയ്ക്കു വച്ച് കട്ടപ്പുറത്താക്കണംന്നു , ... ഏതോ കൊച്ചിനെ വളക്കാനുള്ള പരിപാടിയാണ് "
" ആയ് !! താനിതിനൊക്കെ കൂട്ട് നിക്കാ..? കഷ്ടം! എന്നൊക്കൊണ്ട് പറ്റില്ല "
"അല്ല സാര്‍ , പയ്യനല്ലേ ഒരു ചാന്‍സ് കൊടുത്താല്‍ എന്താ ..ഈ പ്രായതിലല്ലേ ഇതൊക്കെ നടക്കൂ .."
" ഉം.. താന്‍ ഈയിടെ വളരെ റൊമാന്റിക് ആകുന്നുണ്ട് .. ഇനി ഇവിടെ ഞാനില്ലതപ്പോ , താന്‍ അവിടെയും ഇവിടെയും പോലും നോക്കാന്‍ പാടില്ല "
"ഇല്ല സാര്‍ , നോക്കില്ല സാര്‍. "
" ഉം ... , അപ്പൊ രാവിലെ കൊടുത്ത അനുഗ്രഹം എന്ത് ചെയ്യണമെന്ന അവന്‍ പറയുന്നേ..?"
"അത് , പിന്നെ എപ്പോഴെക്കെങ്ങിലും , ഒന്ന് അഡജസ്റ്റ് ചെയ്തു കൊടുത്താല്‍ മതീന്നാ , ലവന്‍ പറെണേ .."
" എന്നാ ശരി , പറഞ്ഞ പോലെ ആയിക്കോട്ടെ . നമ്മളായിട്ടു പിള്ളേരുടെ പൂതി തീര്തില്ലന്നു വേണ്ട.."
"അതന്നെ സാര്‍ "
------------------------------------------------------------------------------------------------------------
ക്ണീം ....ക്ണീം .ക്ണീം ........ക്ണീം ..
"ആരാടോ..."
"ഒരു പെന്കൊച്ചാണ് സാര്‍ , നേരത്തെ വിളിച്ചവന്‍ പോകുന്ന ബസിലെയാ.."
"എന്താ കാര്യം..എന്തെങ്കിലും പ്രശ്നം...?"
"ഇല്ല സാര്‍ വിചാരിക്കുന അത്രയും ഇല്ല"
"ഞാന്‍ എന്തോന്ന് വിച്ചരിചെന്നടോ താന്‍ പറയുന്നേ ..?""
"അല്ല ഞാന്‍ ഒന്നും..."
"വിട് , എന്നിട്ട് എന്താ കാര്യം ..?"
"ഒരുത്തന്‍ കുറെ നേരായി ഒരേ നോട്ടം ആണെന്നും , ശല്യം ആണെന്നും ഒക്കെ ..വണ്ടി പഞ്ഞരായത്രേ ..എത്രയും പെട്ടെന്ന് ബങ്ങലൂരില്‍ എത്തണംന്നു "
" മം.. അപ്പ അതാണ് കാര്യം .. അവന്‍ വേല തുടങ്ങി ...ഞാന്‍ അപ്പോഴേ പറഞ്ഞതാല്ലെടോ..."
" അല്ല സാര്‍, പിള്ളേരാകുമ്പോ .."
" താന്‍ കണ കുണ പറയണ്ട .. കുട്ടിക്ക് അനുഗ്രഹം കൊടുത്തോളൂ ..ഒപ്പം സ്റെപ്പിനി പെട്ടെന്ന് മാറ്റാന്‍ , ബസിലെ കിളിയ്ടെ തലയിലോട്ടു ഒരു ടെലെപതിക് മെസ്സേജ് കൊടുത്തോളൂ "
"ശരി സാര്‍ . കിളി ഇറങ്ങിക്കഴിഞ്ഞു ..അവന ആള് പുലിയാ .പെട്ടെന്ന് ചെയ്തോളും .."
" ഓക്കേ , ഡോ , നമുക്ക് ഈ വിദ്വാനെ ഇങ്ങനെ വിട്ടാല്‍ പറ്റില്ലാലോ .."
"ആരെ , പയ്യനെ..?"
"അതന്നെ , ഗടിക്കിട്ടൊരു പണി കൊടുക്കണം എന്ന് നാം വിചാരിക്യ .."
"അതിനു സാര്‍ ,പണി കിട്ടനാണല്ലോ അവന്‍ ബാങ്ങലൂര്‍ക്ക് പോണേ.."
"ആ പണിയല്ലഡോ ..ഇയാലെക്കൊന്ടു ഞാന്‍ തോറ്റു ..തന്നെ ഞാന്‍ ഡിസ്മിസ് ചെയ്യും '
" ഓ, അവനു ഒരു ഡോസ് കൊടുക്കനോമ്ന്നു .."
" അതന്നെടോ "
" സാര്‍ പറഞ്ഞാ മതി .."
"ഉം ..ആലോചിച്ചോട്ടെ..,മ്ഹാ.!. താന്‍ ആ പ്രോജക്റ്റ് പ്ലാനോന്നെടുത്തു നോക്യേ..ആരാ ആ കൊച്ചിനെ പിക്ക് അപ്പ് ചെയ്യാന്‍ വരുന്നെന്നു .."
"അത് ആ കുട്ടിയുടെ , ഏഴാം ക്ലാസിലുള്ള അനിയന്‍ .."
"അത് കാന്‍സല്‍ ചെയ്തോളൂ ..പകരം ,അവളുടെ എക്സ് മിലിട്ടറി തന്തപ്പിടിയെ ആ പണി ഏല്‍പ്പിച്ചോളൂ .."
"അത് വേണോ സാര്‍ , പയ്യന്‍ പാവമാണ് , പ്രായത്തിന്റെ ഒരു അസ്കിസ്ത്യത അല്ലതത്തെ വേറെ കുഴപ്പമൊന്നും ...തന്തപ്പിടിയാനെങ്കില്‍ ഘടാഘടിയനും "
"താന്‍ കൂടുതല്‍ ഒന്നും പറയണ്ട , പറഞ്ഞതാങ്ങു കേട്ടാ മതി..."
"ശരി..സാര്‍ "
----------------------------------------------------------------------------------------------------------
ക്ണീം .......ക്ണീം....... ക്ണീം........ ക്ണീം
"സാര്‍ , വീണ്ടും ലവന്‍ "
" പണി കിട്ടിക്കാണും , എവിടെന്നാ..."
"ആംബുലന്‍സില്‍ നിന്നാ . ഒരു കാലിന്റെ എല്ല് സൂപ്പായെന്നു ..."
" എങ്ങനുന്ടെടോ എന്റെ ഐഡിയാ. ആന്‍ ഐഡിയ കണ്‍ ചെയിഞ്ഞു യുവര്‍ ലൈഫ് എന്നാണ് ..അവന്റെ ലയിഫ് ഇപ്പം ചെയിഞ്ച് ആയി "
"സാര്‍ , എത്രയും പെട്ടെന്ന് ആശുപത്രി എത്തിക്കിട്ടനോന്നാ ...അവനെ അപേക്ഷാ.."
"പണി കൊടുത്ത നിലക്ക് .. ന്റെ മനസ്സ് അലിഞ്ഞിരിക്ക്ണ് .. പെട്ടെന്നന്നെ അവനെ ആശുപത്രിക്ക് എടുത്തോളൂ .. ആ ട്രാഫിക് ബ്ലോക്കൊക്കെ ഒഴിവാക്കി കൊടുത്തോളൂ ..പയ്യനല്ലേ, പാവം!ഒന്നുമില്ലെങ്കിലും വായ് നോക്കാനെങ്കിലും നമ്മള്‍ ഇരിക്കുന്നെടതിക്ക് സ്ഥിരം വരുന്നവന്‍ അല്ലെ !"
"ശരി സാര്‍ , പറഞ്ഞ പോലെ ..സാര്‍ മഹാ മനസ്കന്‍ തന്നെ "
" ശരി ഞാന്‍ ഡിന്നര്‍ കഴിഞ്ഞു വരാം , താന്‍ ഇവിടത്തന്നെ ഇരുന്നോളൂ.. ഡിന്നര്‍ ഒന്നും കഴിക്കേണ്ട കേട്ടോ..അല്ലെങ്ങ തന്റെ അപ്രൈസല്‍ ഞാന്‍ ശരിയാക്കും "
"ശരി സാര്‍ .. എനിക്കറിയാം സാര്‍ "
----------------------------------------------------------------------------------------------------------
"എഹും .. .. നല്ല ഊണ് , വയറു നിരഞേര്ക്കുണു ...ഇനിയിപ്പോ ഒറങ്ങിയാല്‍ മതി...ഉം .. എതെകിലും പുതിയ കാള്‍ ..?
" അവന്‍ പിന്നേം വിളിച്ചിരുന്നു സാര്‍ "
" എന്താ , ആശുപത്രീന് അസുഖം എത്രയും പെട്ടെന്ന് ഭേദാക്കണം എന്ന് പറയാന്‍ ആയിരിക്കും ..അവന്‍ ഒരു പാഠം പടിചീര്‍ക്കുണ്...ഹാവൂ! ,ഒരുത്തന്‍ നന്നായി "
"അല്ല സാര്‍ ..അതിനല്ല സാര്‍ അവന്‍ വിളിച്ചത് !"
"അല്ലെ! ..? പിന്നെ ..?
" അവന്റെ അസുഖം ഒരു മാസം കഴിഞ്ഞു ഭേദായ മതീന്ന് സാര്‍ .."
"എഹ്..!..അതെന്താടോ അങ്ങനെ.. കുറ്റബോധാമായിരിക്കും പാവം! "
" അല്ല സാര്‍ "
"പിന്നെ..?"
" ആശുപത്രിയില്‍ ഒരു പുതിയ നഴ്സ് ജോലിക്ക് കേറിയിട്ടുണ്ട് സാര്‍ .."
" ഏഭ്യന്‍..."
"അതെ സാര്‍ .."
"ശുംഭന്‍.."
"അതെ സാര്‍ "
"വഷളന്‍.."
"അതെ സാര്‍ .."